റെക്കോർഡ് ഭൂരിപക്ഷം നേടി രാഹുൽ മാങ്കൂട്ടത്തിൽ

റെക്കോർഡ് ഭൂരിപക്ഷം നേടി രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷം നേടി കോൺഗ്രസിൻ്റെ യുവനേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. 18198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയ ഉറപ്പിച്ചിരിക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻഗാമി ഷാഫി പറമ്പിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ ഭൂരിപക്ഷത്തോടെയാണ് രാഹുലിൻറെ ജയം.

10000ന് മുകളിൽ വോട്ടുകളുടെ ഭൂരിപക്ഷത്തോടെ രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കുമെന്ന് പാലക്കാട് എംപി വികെ ശ്രീകണ്ഠൻ പറഞ്ഞു.
മണ്ഡലത്തിലെ പിരായിരി പഞ്ചായത്തിൽ വോട്ടെണ്ണിയപ്പോളാണ് രാഹുലിൻറെ ലീഡ് കുത്തനെ ഉയർന്നത്. ഇവിടെ മാത്രം 6775 വോട്ട് നേടിയ രാഹുൽ ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാറിനെക്കാൾ 4124 വോട്ടുകളുടെ മുൻതൂക്കവും പിരായിരിയിൽ നേടി.

ഒൻപതാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 10291 വോട്ട് ലീഡാണ് രാഹുലിന് ലഭിച്ചത്. ഇതോടെ വമ്പൻ വിജയം ഉറപ്പാക്കിയ യു ഡി എഫ് പ്രവർത്തകർ ആഘോഷം തുടങ്ങിയിരുന്നു.

പോസ്റ്റൽ വോട്ടുകളിലും ആദ്യമണിക്കൂറുകളിലും ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ ആയിരുന്നു മുന്നിൽ

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപിയുടെ ശക്തികേന്ദ്രമായ ന​ഗരസഭ പരിധിയിൽ കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ കുറവ് വോട്ടുകളാണ് സി.കൃഷ്ണകുമാറിന് ലഭിച്ചിരിക്കുന്നത്.

ആദ്യ രണ്ട് റൗണ്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ഏകദേശം 700 വോട്ടുകളുടെ കുറവുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു. ബി.ജെ.പിയുടെ വോട്ട് ചോർന്നത് കോൺഗ്രസിലേക്കാണെന്നാണ് സൂചന. രാഹുൽ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോൺഗ്രസിന് ലഭിച്ചതിനേക്കാൾ 430 വോട്ട് കൂടിയിട്ടുണ്ട്.

സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയായ പി.സരിന് 111 വോട്ടും ലഭിച്ചു. ബിജെപിക്ക് നഗരസഭയിൽ വോട്ട് കുറഞ്ഞതോടെ കോൺഗ്രസ് പ്രവർത്തകർ ആഘോഷം തുടങ്ങിയിരിക്കുകയാണ്.

ബിജെപി കോട്ടകൾ പൊളിച്ചടുക്കിയാണ് രാഹുലിൻറെ കുതിപ്പ്. പാലക്കാട് ബിജെപി സ്വാധീന നഗരമേഖലയിലെ വോട്ടെണ്ണുമ്പോൾ ബിജെപി മുന്നിലായിരുന്നു.

Spread the love

malayalammedia

Leave a Reply

Your email address will not be published. Required fields are marked *