ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞു; അഞ്ചുപേർക്ക് പരിക്ക്

ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞു; അഞ്ചുപേർക്ക് പരിക്ക്

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ അ‍ഞ്ച് തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു. ഇന്ന് രാത്രി എട്ട് മണിയോടെ എരുമേലി അട്ടിവളവിലാണ് അപകടമുണ്ടായത്. 22 തീർഥാടകാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ എരുമേലി ​ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ​ഗുരുതരമല്ല. പമ്പയിലേക്ക് പോയ തമിഴ്നാട് നാമക്കൽ സ്വദേശികളായ അയ്യപ്പഭക്തരാണ് മിനി ബസിലുണ്ടായിരുന്നത്. മോട്ടര്‍ വാഹന വകുപ്പിന്റെ പട്രോളിങ് സംഘമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. മുൻപും ഇവിടെ അപകടങ്ങളുണ്ടായിട്ടുണ്ട്.

Spread the love

malayalammedia

Leave a Reply

Your email address will not be published. Required fields are marked *