റിസോർട്ടിലെ നീന്തൽക്കുളത്തിൽ മൂന്ന് യുവതികൾ മുങ്ങിമരിച്ചു

മംഗളൂരു: റിസോർട്ടിലെ നീന്തൽക്കുളത്തിൽ കുളിക്കുന്നതിനിടെ മൂന്ന് യുവതികൾ മുങ്ങിമരിച്ചു. മൈസൂർ സ്വദേശികളായ എം.ഡി. നിഷിത (21), എസ്. പാർവതി (20), എൻ. കീർത്തന (21) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെ ഉള്ളാലിലാണ് സംഭവം.
ഒരു വശത്ത് ആറടിയോളം ആഴമുണ്ടായിരുന്ന നീന്തൽക്കുളത്തിൽ മുങ്ങിപോയ ഒരാളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് മറ്റ് രണ്ട് പേർ അപകടത്തിൽപ്പെട്ടത്.
ശനിയാഴ്ച രാവിലെയാണ് മൂവരും റിസോർട്ടിൽ മുറിയെടുത്തത്. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.