നാളെ കോളജുകളിൽ വിദ്യാഭ്യാസ ബന്ദ്

നാളെ കോളജുകളിൽ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: എഐഎസ്എഫ് നാളെ സംസ്ഥാന വ്യാപകമായി കോളജുകളിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. നാലുവർഷ ഡിഗ്രി കോഴ്സ് ഫീസ് വർധനയിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേരള – കാലിക്കറ്റ് സർവകലാശാലകളുടെ നാലുവർഷ ബിരുദ കോഴ്‌സുകളിലേക്കുള്ള പരീക്ഷാഫീസ് ക്രമാനുഗതമായി വർധിപ്പിച്ച നടപടി കേരളത്തിലെ വിദ്യാർഥികൾക്ക് നേരെയുള്ള വെല്ലുവിളിയാണെന്ന് എഐഎസ്എഫ്. കഴിഞ്ഞ വർഷത്തേക്കാൾ മൂന്നു ഇരട്ടിയോളം വർധനവാണ് ഇപ്പോഴത്തെ ഫീസ് നിരക്കിൽ ഉണ്ടായിരിക്കുന്നതെന്നും എഐഎസ്എഫ് നേതൃത്വം ചൂണ്ടിക്കാട്ടി. പുതിയ സിലബസിന് അനുസൃതമായി താല്പര്യപൂർവ്വം നാലുവർഷ ബിരുദത്തിലേക്ക് പ്രവേശിച്ച വിദ്യാർഥികളെ വെല്ലുവിളിക്കുന്ന തരത്തിലാണ് ഈ ഫീസ് വർധനവ്. സാധാരണ വിദ്യാർഥികൾ ആശ്രയിക്കുന്ന സർവകലാശാലയുടെ വിദ്യാർഥിവിരുദ്ധമായ ഈ തീരുമാനം പ്രതിഷേധാർഹമാണെന്നും എഐഎസ്എഫ് ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം വിദ്യാർഥികളുടെ അവകാശമാണെന്ന് മനസിലാക്കി, അത്യന്തം വിദ്യാർഥിവിരുദ്ധമായ കേരള – കാലിക്കറ്റ് സർവകലാശാലകളുടെ ഈ തീരുമാനം പുന:പരിശോധിക്കണമെന്നും എഐഎസ്എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. വിദ്യാലയങ്ങളുടെ പ്രവർത്തനത്തെ സമരം ബാധിക്കില്ല.

Spread the love

malayalammedia

Leave a Reply

Your email address will not be published. Required fields are marked *