നടൻ ധനുഷിന് തന്നോട് കൊടും പക; നയൻ താര
നടൻ ധനുഷിന് തന്നോട് കൊടും പകയാണെന്നും തന്റെ ഡോക്യുമെന്ററി പുറത്ത് ഇറക്കാൻ തടസം നിൽക്കുന്നതായും നയൻ താര. ട്രെയിലറിലെ 3 സെക്കൻഡ് ദൃശ്യങ്ങൾ നീക്കാൻ 10 കോടി ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു. ധനുഷ് മുഖം മൂടിയണിഞ്ഞ് സമൂഹത്തിന് മുന്നിൽ അഭിനയിക്കുന്നുവെന്നും നയൻതാര പറയുന്നു.
ധനുഷ് നിര്‍മ്മാതാവായ‘നാനും റൗഡി താൻ’സിനിമയിലെ ഭാഗങ്ങൾ നയൻതാരയെ കുറിച്ച് നെറ്റ് ഫ്ലിക്സിന്റെ ഡോക്യൂമെന്ററിയിൽ ഉപയോഗിക്കുന്നതിനെ ചൊല്ലിയാണ് തർക്കം. നാനും റൗഡി താന്‍ എന്ന സിനിമയില്‍ നിന്നുള്ള പാട്ടുകളും രംഗങ്ങളും ബിടിഎസ് ദൃശ്യങ്ങളും ഉപയോഗിക്കാന്‍ ധനുഷ് എന്‍ഒസി നല്‍കിയില്ലെന്നാണ് നയന്‍താര പറയുന്നത്.