ഇസ്രായേൽ ആക്രണമണം; ഹിസ്ബുല്ല നേതാവ് കൊല്ലപ്പെട്ടു
ബെയ്‌റൂട്ട്: ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുല്ല നേതാവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടു. സിറിയന്‍ ബാത്ത് പാര്‍ട്ടിയുടെ ലബനനിലെ റാസ് അല്‍ നാബയിലുള്ള ഓഫീസ് ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് അഫീഫിന്റെ മരണം. ഹിസ്ബുല്ലയുടെ മാധ്യമ വിഭാഗം തലവനായിരുന്നു അഫീഫ്. അഫീഫിന്റെ വിയോഗത്തില്‍ മാധ്യമ വിഭാഗം അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ഹിസ്ബുല്ലയുടെ വാര്‍ത്താ സമ്മേളനങ്ങള്‍ക്കും പ്രസംഗങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത് അഫീഫായിരുന്നു. സെപ്റ്റംബര്‍ അവസാനം ഹിസ്ബുല്ല തലവന്‍ ഹസ്സന്‍ നസ്രല്ലയുടെ കൊലപാതകത്തിനു ശേഷം സായുധസംഘടനയുടെ പ്രധാനിയായിരുന്നു അഫീഫ്. ലബനന്റെ വടക്കന്‍ഭാഗങ്ങളില്‍ ഇസ്രയേല്‍ സൈന്യവും ഹിസ്ബുല്ലയും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഒന്നരമാസമായി ഹിസ്ബുല്ലയ്‌ക്കെതിരെ ലബനന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇസ്രയേല്‍ കരയുദ്ധം നടത്തുന്നു.
ലബനന്റെ വടക്കന്‍ഭാഗങ്ങളില്‍ ഇസ്രയേല്‍ സൈന്യവും ഹിസ്ബുല്ലയും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഒന്നരമാസമായി ഹിസ്ബുല്ലയ്‌ക്കെതിരെ ലബനന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇസ്രയേല്‍ കരയുദ്ധം നടത്തുന്നു.