വോട്ടർമാരുടെ മനസ് തനിക്കൊപ്പമെന്ന് സിപിഎം സ്ഥാനാര്‍ഥി പി സരിന്
പാലക്കാട്: പാലക്കാടെ വോട്ടർമാരുടെ മനസ് തനിക്കൊപ്പമെന്ന് സിപിഎം സ്ഥാനാര്‍ഥി പി സരിന്. വോട്ടെടുപ്പിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണപ്പള്ളിക്കാവ് ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് പ്രവര്‍ത്തകരെ നേരില്‍ കണ്ടതിന് ശേഷമാണ് സരിന് വോട്ട് ചെയ്യാനെത്തിയത്. ആദ്യ മണിക്കൂറില്‍ തന്നെ സരിനും ഭാര്യ സൗമ്യ സരിനും വോട്ട് ചെയ്യാനെത്തി. വന്ന് പ്രാര്ഥിക്കുന്നവരും നിന്ന് പ്രാര്ഥിക്കുന്നവരും തമ്മില്‍ വ്യത്യാസമുണ്ടെന്നും സരിന് മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ പറഞ്ഞു. ട്രൂലൈന്‍ പബ്ലിക് സ്കൂളില്‍ 88 ാം ബൂത്തിലാണ് ഇരുവരും വോട്ട് ചെയ്യാനെത്തിയത്. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലത്തില്‍ 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര് സ്ത്രീ വോട്ടര്‍മാരാണ്.